തിരുവല്ല : മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽ നിന്നും അജ്ഞാതയായ സ്ത്രീ ആറ്റിലേക്ക് ചാടി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. റോഡരികിലൂടെ നടന്നു വന്ന സ്ത്രീ പാലത്തിന്റെ മധ്യഭാഗത്തു നിന്നും ആറ്റിൽ ചാടുകയായിരുന്നു. സംഭവം കണ്ട കാൽ നടയാത്രക്കാരായ രണ്ടു പേർ ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. എന്നാൽ, ഇവരെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് ഇവർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.
ആദ്യം രക്ഷാപ്രവർത്തനവുമായി സഹകരിക്കാതിരുന്ന സ്്ത്രീയെ അഗ്നിരക്ഷാസേനാ സംഘം സാഹസികമായാണ് പിടികൂടിയത്. തുടർന്ന്, ഇവരെ അഗ്നിരക്ഷാ സേനയുടെ റബർ ഡിങ്കിയിൽ കരയിൽ എത്തിച്ചു. ഇവരെ പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പച്ച സാരി ഉടുത്തിരുന്ന ഏകദേശം 45 വയസ് തോന്നിക്കുന്ന സ്ത്രീയാണ് പാലത്തിന്റെ മധ്യഭാഗത്ത് നിന്നും താഴേക്ക് ചാടിയത്. തിരുവല്ലയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മണിമലയാറ്റിൽ കുത്തൊഴുക്കാണ്. ഈ ഒഴുക്കിലേയ്ക്കാണ് സ്ത്രീ ഇപ്പോൾ ചാടിയിരിക്കുന്നത്. സംഭവം അറിഞ്ഞ് പ്രദേശത്ത് നാട്ടുകാർ തടിച്ചു കൂടിയിട്ടുണ്ട്.
ഈ സമയം വള്ളത്തിലെത്തിയ ചിലർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഇവർ സഹകരിച്ചില്ല. കരയിലേയ്ക്കു കയറാതെ ഇരുന്ന ഇവരെ രക്ഷിക്കുന്നതിനായി അഗ്നിരക്ഷാ സേന റബർ ഡിങ്കിയിൽ ആറ്റിലേയ്ക്ക് ഇറങ്ങി. ഒഴുക്കിനൊപ്പം ആറ്റിൽ ഇവർ ഒഴുകി നടക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാ സേനാ സംഘവും ഒപ്പമുണ്ടായിരുന്നു. ആദ്യം അഗ്നിരക്ഷാ സേന വടം ഇട്ടു നൽകി ഇവരെ കരയ്ക്കു കയറ്റാൻ ശ്രമിച്ചു. എന്നാൽ, അഗ്നിരക്ഷാസേനയുമായി സഹകരിക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന്, ബലമായി അഗ്നിര്ക്ഷാ സേന ഇവരെ കരയ്ക്കു കയറ്റുകയായിരുന്നു.