തിരുവല്ല: പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഔഷധസസ്യത്തോട്ടം നിർമ്മിച്ചു. ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ വള്ളംകുളം നന്നൂർ ഗവണ്മെന്റ്‍ ആയുർവേദ ഡിസ്‍പൻസറിയോട് ചേർന്നുള്ള സ്ഥലത്താണ് അപൂർവ്വ ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള ഔഷധത്തൈകൾ നട്ടത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി.സുഗതന്‍ സ്വാഗതം പറഞ്ഞു. ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരന്‍ പിള്ള, ഗ്രാമ പഞ്ചായത്ത് അംഗം അനിൽ ബാബു, യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം.അലക്സ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജി.അനീഷ് കുമാർ, ആദർശ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.പ്രവീണ്‍ എന്നിവർ സംസാരിച്ചു.