തിരുവല്ല : നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. താറാവ് കർഷകരായ നിരണം വട്ടടി നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചെന്റെയും താറാവുകൾ ആണ് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ഷൈജുവിന്റെ 6000 താറാവിൽ നാലായിരത്തോളം താറാവും, തങ്കച്ചന്റെ 7000 താറാവിൽ മൂവായിരത്തോളം താറാവുകളും കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ചത്തൊടുങ്ങി.
ഷൈജുവിന്റെ മുന്നൂറോളം താറാവുകൾ ഇന്നും ചത്തുവീണു. തങ്കച്ചന്റെ ബാക്കി വന്ന 4000 ഓളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി. ഷൈജുവിന്റെ താറാവാകളിൽ പലതും കൂട്ടിൽ കുഴഞ്ഞു വീണ് ചത്തു കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഈസ്റ്റർ മുതലാണ് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണം പലിശയ്ക്കെടുത്തും സ്വർണം പണയം വെച്ചും താറാവ് കൃഷി നടത്തുന്നവരാണ് മേഖലയിലെ കർഷകരിൽ ബഹുഭൂരിപക്ഷവും. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തങ്ങളെ വൻ കടക്കെണിയിലാക്കുമെന്ന ആശങ്കയാണ് മേഖലയിലെ കർഷകർക്കുള്ളത്.