തിരുവല്ല താലൂക്ക് ആശുപത്രിയിൽ മരങ്ങൾ വെട്ടിമാറ്റുന്നതിന് പുനർലേലം 18 ന്

തിരുവല്ല: താലൂക്ക് ആശുപത്രിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പുനർലേലം 18 ന് നടക്കും. തിരുവല്ല താലൂക്ക് ആശുപത്രി വളപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതിനും മാഞ്ചിയം, വട്ട, രണ്ട് ഞാവൽ എന്നീ മരങ്ങളുടെ ശിഖരങ്ങൾ കോതിമാറ്റി നീക്കം ചെയ്യുന്നതിനു പുനർലേലം നടക്കും. ഒക്ടോബർ 18 ന് രാവിലെ 11 ന് തിരുവല്ല താലൂക്ക് ആശുപത്രി ഓഫിസിൽ നടക്കും.

Advertisements

മരംമുറിക്കുന്ന വേളയിൽ സമീപത്തു നിൽക്കുന്ന വൃക്ഷത്തൈകൾ നശിച്ചു പോകാതെ ശ്രദ്ധിക്കേണ്ടതും വൃക്ഷത്തിൽ മുട്ടകളോ കുഞ്ഞുങ്ങളോടോ കൂടിയ പക്ഷിക്കൂടുകൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം മരം മുറിക്കുന്നതിന് മുൻപായി വനം വകുപ്പ് അധികൃതരെ സൂപ്രണ്ട് വഴി അറിയിക്കണം. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫിസിൽ നിന്ന് ലഭിക്കും. കഴിഞ്ഞ ലേലത്തിൽ ആരും പങ്കെടുക്കാത്തതിനാലാണ് പുനർലേലം നടത്തുന്നത്. ഫോൺ – 0469 260494.

Hot Topics

Related Articles