തിരുവല്ല : ഇലക്ട്രിസിറ്റി ബോർഡിലെ കരാർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. കെ എസ് ഇ ബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) ന്റെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡിലെ കരാർ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു. മാർച്ച് വിജയിപ്പിക്കുന്നതിനായി കൊച്ചീപ്പൻ മാപ്പിള സ്മാരക ഹാൾ തിരുവല്ലയിൽ കൂടിയ ഡിവിഷൻ ജനറൽ ബോഡി കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു )സംസ്ഥാന കമ്മറ്റിയംഗം ബിജു ജെ ഉദ്ഘാടനം ചെയ്തു. അനീഷ് കുമാർ കെ എം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിഷു പീറ്റർ, എം എൻ മധു, ഷിബു ജോൺസൺ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് എം എൻ മധു, വൈസ്. പ്രസിഡന്റ് അനൂപ് കോശി, സെക്രട്ടറി സനൂപ് രാജ്, ജോയിന്റ് സെക്രട്ടറി പ്രശാന്ത്, ട്രഷറർ ഷിബു ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.