കണ്ണശ പുരസ്ക്കാരം വിപ്ലവ ഗായിക പി കെ മേദിനിക്ക്

തിരുവല്ല: മലയാള ഭാഷയുടെ വികാസത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ച കണ്ണശ കവികളുടെ സ്മരണാർത്ഥം രൂപീകരിച്ചിട്ടുള്ള കണ്ണശ സ്മാരക ട്രസ്റ്റ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ കണ്ണശപുരസ്കാരം കേരളത്തിൻ്റെ വിപ്ലവ ഗായിക പി കെ മേദിനിക്ക് നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
20000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്. ആഗസ്ത് 30 ന് ഉച്ചയ്ക്ക് 2 ന് കടപ്ര കണ്ണശ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കണ്ണശ ദിനാചരണ ചടങ്ങിൽ മുൻ സാംസ്ക്കാരിക മന്ത്രി എം എ ബേബി അവാർഡ് മേദിനിക്ക് സമർപ്പിക്കും.

Advertisements

30 ന് രാവിലെ 9 നിരണം കണ്ണശ മണ്ഡപത്തിൽ പൂഷ്പാർച്ചന യോടെയാണ് തുടക്കം. തുടർന്ന് കണ്ണശ കവിതാലാപനവും കവിയരങ്ങും ഉച്ചയ്ക്ക് 12.30ന് ട്രസ്റ്റ് വാർഷിക പൊതുയോഗവും നടക്കും.
2 ന് ചേരുന്ന സാംസ്കാരിക സമ്മേളനം എം എ ബേബി ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles