കവിയൂർ: കനത്ത മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കവിയൂർ പുഞ്ചയിലെ 400 ഏക്കർ നെല്ല്കൃഷി വെള്ളത്തിന്റെ അടിയിലായി. ഇതുമൂലം ഈ വർഷവും നെൽ കർഷകർക്കുണ്ടായ വമ്പിച്ച നഷ്ടം സ്ഥിതീകരിക്കുവാൻ കൃഷി വകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥർ നാട്ടുകടവിൽ എത്തിച്ചേർന്നു. അഡിഷണൽ ഡയറക്ടർ ശ്രീ ജോർജ് അലക്സാണ്ടർ, ശ്രീ അനിൽകുമാർ (അഡിഷണൽ പി എസ്, മിനിസ്റ്റർ ), പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എ ഡി, അഗ്രികൾച്ചറൽ എക്സിക്യൂട്ടീവ് ഓഫീസർ ജയപ്രകാശ്, ലൂയിസ് മാത്യു(ഡി ഡി), ജാൻസി കോശി(ഡി ഡി).(പത്തനംതിട്ട )ജയചന്ദ്രൻ (കൃഷി ഓഫീസർ ഇൻ ചാർജ്,.തിരുവല്ല) മുനിസിപ്പൽ കൗൺസിലർമാരായ സജി എം മാത്യു, ഡോ. റെജിനോൾഡ് വർഗീസ്, പാടശേഖര സമിതി സെക്രട്ടറി അനിൽകുമാർ, അംഗങ്ങളായ റെജി കണ്ണോത്, ബാബു കൊച്ചുമല, പാട്ട കൃഷിക്കാരായ ശശിധരൻ നായർ, സേവിയർ ആന്റണി, സജി എടത്വ, വിപിൻ എടത്വ എന്നിവർ സന്നിഹിതരായിരുന്നു.