തിരുവല്ല വേങ്ങലിൽ 17 കാരനെ കാണാതായി: തീർത്ഥാനത്തിനെന്നറിയിച്ച്‌ വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ

തിരുവല്ല : വേങ്ങൽ സ്വദേശിയായ 17 കാരനെ കാണ്മാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി. വേങ്ങൽ വെട്ടിക്കൽ വീട്ടിൽ മനോജ് കുമാർ – ബീന ദമ്പതികളുടെ മകൻ സിദ്ധാർത്ഥിനെ കാണാനില്ലെന്ന് കാട്ടിയാണ് പരാതി നൽകിയത്.

Advertisements

മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങി വരാമെന്ന് പറഞ്ഞ് ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സിദ്ധാർത്ഥ് വീട്ടിൽ നിന്നും പോയത്. മുത്തശ്ശിയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ തൂക്കമുളള മാല വാങ്ങി സ്വന്തം കഴുത്തിലണിഞ്ഞാണ് സിദ്ധാർത്ഥ് വീട്ടിൽ നിന്നും പോയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നിങ്ങൾ എന്നെ അന്വേഷിക്കണ്ട എന്ന് പിതാവ് മനോജിന്റെ ഫോണിലേക്ക് സിദ്ധാർത്ഥ് മെസേജ് അയച്ചു. മെസേജ് കണ്ട പിതാവ് സിദ്ധാർത്ഥിനെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫ് ആയ നിലയിലായിരുന്നു.

തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ സ്വർണ മാല പണയം വെച്ച് അഴിയിടത്തു ചിറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും സിദ്ധാർത്ഥ് 15000 രൂപ എടുത്തതായി വ്യക്തമായി. ഇതേ തുടർന്നാണ് വൈകിട്ട് 4 മണിയോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.