തിരുവല്ല കോഴഞ്ചേരി റോഡിൽ ഗതാഗതം തടസപ്പെട്ടു; ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു; വീണ്ടും പ്രളയ ഭീതിയിൽ പത്തനംതിട്ട;

തിരുവല്ല: കനത്ത മഴയും ഉരുൾപൊട്ടലും പ്രളയ ഭീതി ഉയർത്തിയതോടെ പത്തനംതിട്ടയിൽ സാധാരണക്കാർ ഭീതിയിൽ. തുടർച്ചയായി പെയ്യുന്ന മഴയ്ക്കു പിന്നാലെയുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് മലയോര മേഖലയെ വിറപ്പിച്ചു നിർത്തിയിരിക്കുന്നത്. രാത്രി അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പ്രളയ ജലം നാടിനെ വിറപ്പിക്കുകയാണ്.

Advertisements

തിരുവല്ല – കോഴഞ്ചേരി റോഡിൽ ഏതാണ്ട് ഗതാഗതം ഭാഗീകമായി തടസപ്പെട്ട സ്ഥിതിയിലാണ്. വള്ളംകുളം ജംഗ്ഷനിൽ റോഡ് കവിഞ്ഞൊഴുകുകയാണ്. ആറന്മുള റോഡിലും ഭീതി ജനകമായ അന്തരീക്ഷമാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞ് തിരിച്ചു വിടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ആറന്മുള റോഡിൽ പല സ്ഥലത്തും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നത് പ്രളയ ഭീതി ഉയർത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ട – അടൂർ റോഡിൽ പാലത്തിൽ വിള്ളൽ വീണതായി സൂചനയുണ്ട്. അച്ചൻകോവിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. റാന്നിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുകയാണ്. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തിരുവല്ല, അപ്പർകുട്ടനാട് മേഖലകളിൽ അടിയന്തരമായി റെസ്‌ക്യൂ ഓപ്പറേഷൻ നടത്തണമെന്നു മാത്യു ടി.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. കന്നുകാലി വളർത്തുമൃഗങ്ങൾ എന്നിവയ്ക്കുണ്ടായ നാശ നഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.

Hot Topics

Related Articles