സംസ്ഥാനത്ത് വീണ്ടും മഴ കനക്കും: ബുധനാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. സംസ്ഥാനത്ത് തൽകാലം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂനമർദം ദുർബലമായതോടെയാണ് മഴയ്ക്ക് താൽകാലിക ശമനമുണ്ടാകുന്നത്.

Advertisements

എന്നാൽ കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ അടുത്ത നാല് ദിവസത്തേയ്ക്ക് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടസാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ബുധനാഴ്ച യെലോ അലേർട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Hot Topics

Related Articles