തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണം: മന്ത്രി വീണാ ജോർജ്

തിരവല്ല: റാന്നി, കോന്നി പ്രദേശങ്ങളിൽ നിന്ന് വെള്ളം താഴുന്നതിന് അനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ മഴയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

ദുരിതാശ്വാസ ക്യാമ്പുകളിൽ കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കൺട്രോൾ റൂമുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. ജില്ലയിൽ ഇതുവരെ 63 ക്യാമ്പുകളിലായി 515 കുടുംബങ്ങളിലെ 1840 പേർ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി താലൂക്കിൽ ഒമ്പതു ക്യാമ്പുകളിലായി 180 പേരും അടൂരിൽ രണ്ടു ക്യാമ്പുകളിലായി 16 പേരും തിരുവല്ലയിൽ 30 ക്യാമ്പുകളിലായി 1004 പേരും മല്ലപ്പള്ളിയിൽ 15 ക്യാമ്പുകളിലായി 345 പേരും കോന്നിയിൽ ഏഴു ക്യാമ്പുകളിലായി 295 പേരുമാണുള്ളത്. രണ്ടു ദിവസത്തിനിടെ 21 വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തിരുവല്ല, അപ്പർകുട്ടനാട് പ്രദേശങ്ങളിൽ അടിയന്തരമായി റസ്‌ക്യു ഓപ്പറേഷൻ നടത്തണമെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles