കടം വാങ്ങിയ പണം തിരിച്ചു കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കാൻ വീട്ടിൽ വിളിച്ചുവരുത്തി മർദ്ദനം : ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : കടം വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച് സംസാരിക്കാൻ വീട്ടിൽ വിളിച്ചുവരുത്തിയശേഷം യുവതിയെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കോയിപ്രം നെല്ലിമല തൈപ്പറമ്പിൽ ജെ ജോണിന്റെ മകൻ ജോഷിജോൺ (26) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. നെല്ലിമല കുന്നത്തുംകര സ്വദേശിനിയെയാണ് ഇയാളും രണ്ടാം പ്രതിയായ സഹോദരിയും ചേർന്ന് മർദ്ദിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയ്ക്ക് പ്രതികളുടെ വീട്ടിൽ വച്ചാണ് സംഭവം. ഇവരുടെ പിതാവ് യുവതിയ്യടെ അച്ഛനിൽ നിന്നും കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കാൻ കുടുംബസമേതം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയശേഷം ഇരുവരും ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും, പണം കൊടുക്കാതെ അപമാനിച്ച് ഇറക്കിവിടുകയുമായിരുന്നു.

Advertisements

ഒന്നാം പ്രതി ജോഷി ജോൺ മുഖത്തിടിച്ചു ചുണ്ടിൽ മുറിവേൽപ്പിക്കുകയും, ഇയാളുടെ സഹോദരി യുവതിയുടെ മുടിയിൽ ചുട്ടിപ്പിടിച്ചു തള്ളിതാഴെയിട്ടപ്പോൾ ജോഷി ഇടതു കൈമുട്ടിൽ ചവിട്ടുകയും മാനഹാനി ക്കിടയാക്കുകയും ചെയ്തു എന്നതാണ് കേസ്. തുടർന്ന് യുവതി സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോയിപ്രം പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കുകയും, ജോഷിയെ ഇയാളുടെ വീട്ടിൽ നിന്നും ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ പിതാവിന്റെ മൊഴിപ്രകാരം യുവതിയ്ക്കെതിരെയും ദേഹോപദ്രവം എൽപ്പിച്ചു എന്ന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി, കോടതി ജാമ്യം അനുവദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരു വീട്ടുകാരും അയൽവാസികളാണ്, ജോഷിയുടെ പിതാവ് ജോൺ പലതവണയായി യുവതിയുടെ അച്ഛനിൽ നിന്നും പത്ത് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇതിൽ 3,80,000 തിരികെ നൽകി. യുവതിയുടെ വിവാഹ ആവശ്യത്തിന് വച്ചിരുന്ന പണമാണ് കടമായി നൽകിയത്. ജോണിന്റെ ഇളയ മകന് അപകടം സംഭവിച്ചപ്പോഴും, പിന്നീട് വീട് വയ്ക്കാനുമായിരുന്നു രണ്ടു തവണയായി പത്തു ലക്ഷം രൂപ നൽകിയത്. യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെതുടർന്ന് പിതാവ് ബാക്കി തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ഭാര്യയും മകളുമായി വീട്ടിൽ ചെല്ലാൻ അറിയിച്ചതുപ്രകാരം എത്തുകയും തുകയുടെ കണക്കുപറഞ്ഞുകൊണ്ട് പ്രതികൾ യുവതിയെ മർദ്ദിക്കുകയുമായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ അനൂപ്, എസ് സി പി ഓ മാത്യു എന്നിവരാണ് ഉള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.