തിരുവല്ലയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു; മരിച്ചത് ഇരവിപേരൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ; വീഡിയോ കാണാം

തിരുവല്ല: തിരുവല്ലയിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. തിരുവല്ല ഇരവിപേരൂർ മേപ്രത്ത് മോഹനകുമാർ (56)ആണ് മരിച്ചത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ നാലു പേർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തിരുവല്ല ടി കെ റോഡിലെ തോട്ടഭാഗത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഓട്ടോ ഡ്രൈവർ മരിച്ചത്.

Advertisements

ഇടറോഡിൽ നിന്നും കയറിയെത്തിയ ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിലൂടെ വന്ന സ്വകാര്യ ബസുമായി കൂട്ടിയടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. തോട്ടഭാഗം ജംഗ്ഷനു സമീപമാണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചത്. കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന സ്വകാര്യ ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു.

Hot Topics

Related Articles