തിരുവല്ല : തിരുവല്ല – മല്ലപ്പളളി റോഡിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ കുറ്റപ്പുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കാർ ഓടിച്ചിരുന്ന നാലുകോടി സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് കുറ്റപ്പുഴ റെയിൽവേ മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements