തിരുവല്ല : തിരുവല്ലയിലെ ളായിക്കാട് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പന്തളം മങ്ങാരം നാലു തുണ്ടത്തിൽ വീട്ടിൽ ഷഹാസ് (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെ ളായിക്കാട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഇരു വാഹനങ്ങളും തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്നു. പാലായിൽ നിന്നും തിരുവനന്ത പുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഷഹാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഷഹാസിന്റെ തലയിൽ കൂടി ബസിന്റെ പിൻ ചക്രം കയറിയിറങ്ങി. തിരുവല്ല പോലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഗ്നി രക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.