തിരുവല്ല : മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദിന്റെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിൽ മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ വില്ലേജിൽ പേക്കാവ് തൈപറമ്പിൽ വീട്ടിൽ ഗോപാലപിള്ള മകൻ സാബുവിനെയാണ് ചാരായം വാറ്റിയതിന് അറസ്റ്റു ചെയ്തത് . ഓണം വിപണിയെ ലക്ഷ്യമിട്ട് വൻതോതിൽ സാബു ചാരായം വാറ്റുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പാർട്ടി ചെല്ലുമ്പോൾ സാബു ഗ്യാസ് അടുപ്പിനു മുകളിൽ വാറ്റ് സെറ്റ്ഘടിപ്പിച്ചു വച്ച് ചാരായം വാറ്റികൊണ്ടിരിക്കുകയായിരുന്നു. സാബുവിന്റെ വീട്ടിൽ നിന്നും 180 ലിറ്റർ കോട, 3.100 ലിറ്റർ ചാരായം ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, വാറ്റുപകരണങ്ങൾ, കോട സൂക്ഷിച്ചിരുന്ന കലങ്ങൾ, കന്നാസ്സുകൾ, ബക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു പകലുംരാത്രിയും അനേഷണം ശക്തമാക്കി. പ്രീവന്റീവ് ഓഫീസറൻമാരായ സുശീൽ കുമാർ , അനിൽകുമാർ , പ്രവീൺ മോഹൻ , സിവിൽ എക്സെസ് ഓഫീസറൻമാരായ പത്മകുമാർ , മനീഷ് ഷൈൻ സുമോദ് എന്നിവർ . പങ്കെടുത്തു.