തിരുവല്ല : എസ് എൻ ഡി പി യോഗം തിരുവല്ലാ യൂണിയന്റെ ആഭിമുഖ്യത്തിൽ മനയ്ക്കച്ചിറ മണിമലയാറിന്റെ തീരത്ത് നടത്തി വരുന്ന 13-ാമത് ശ്രീ നാരായണ കൺവൻഷൻ ഏപ്രിൽ 17 ഞായർ സമാപിക്കുന്നു. രാവിലെ 9 ന് ശാന്തിവഹനം 9.30 ന് ഗുരുധ്യാനം, വിശ്വശാന്തി പ്രാർത്ഥന , മംഗളാരതി , ഗുരുസ്മരണ പ്രഭാഷണം 12.30 ന് സമാപന സമ്മേളനം. യോഗത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതവും, കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. അനുഗ്രഹ പ്രഭാഷണം ശ്രീമദ് ശിവബോധാനന്ദ സ്വാമികളും കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ ഉദ്ഘാടനവും നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ എ ബിജു ഇരവിപേരൂർ ആമുഖ പ്രസംഗവും, പി എസ് വിജയൻ , എസ് രവീന്ദ്രൻ , അഡ്വ. ആർ സനൽകുമാർ , അഡ്വ വി എ സൂരജ് , എം പി വിജയകുമാർ , കെ എ സഞ്ജു, സുധാഭായി ബ്രഹ്മാനന്ദൻ , കെ ജി ബിജു എന്നിവർ പങ്കെടുക്കും. തുടർന്ന് ഗുരുപ്രസാദ വിതരണം, മഹാഗുരു മെഗാ പരമ്പര പ്രദർശനവും നടത്തപ്പെടുന്നു.