തിരുവല്ല :
മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴ് കുടുംബങ്ങൾക്കുള്ള
ചികിത്സാസഹായ ഫണ്ട് കൈമാറി .
അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത ഏഴ് കുടുംബങ്ങൾക്കുള്ള രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ഇവരുടെ കുടുംബങ്ങൾക്ക് കമ്മ്യൂണിറ്റി മെമ്പറുമാരുടെ സാനിധ്യത്തിൽ തിരുവല്ല ഡി വൈ എസ് പി രാജപ്പൻ റാവുത്തർ കൈമാറി .
കൂടാതെ വക്കീലായി എൻട്രോൾ ചെയ്യ്ത കമ്മിറ്റി അംഗം ആർ നിതീഷിനെ അംഗങ്ങൾ അനുമോദിച്ചു .
ചടങ്ങിൽ മുഖ്യാതിഥി സജി മാവേലിൽ, പ്രസിഡന്റ് സണ്ണി പി സി, വൈസ് പ്രസിഡന്റ് തങ്കച്ചൻ താഴാംപള്ളത്ത്, ജനറൽ സെക്രട്ടറി അനീഷ് വർക്കി, അനിൽ അപ്പു, സുനിൽ നെടുങ്ങാത്തറ, അനിൽ മുരിക്കാനാട്ടിൽ, കുര്യൻ ബ്ലൂംസ്, റോജി മാവേലിൽ, ജൂബി തമ്പി, സജി ചരിവുപറമ്പിൽ, ഷെറി സൺ വീഡിയോ, സതീഷ് കറ്റോട് , ഷൈജു ഐക്കരപ്പറമ്പിൽ, ജോയ് പിസി, സാദിഖ് എന്നിവർ പങ്കെടുത്തു . ഇതുവരെ മുപ്പത്തിരണ്ട് കുടുംബങ്ങളെ ചികിത്സാ ഫണ്ട് നൽകി സഹായിക്കുവാൻ സാധിച്ചതായി കമ്മ്യൂണിറ്റി ചെയർമാൻ ഷിബു തയ്യിൽപറമ്പിൽ അറിയിച്ചു .
മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി : ഏഴ് കുടുംബങ്ങൾക്കുള്ള
ചികിത്സാസഹായ ഫണ്ട് കൈമാറി
Advertisements