തിരുവല്ല :
വഴിയിൽ കളഞ്ഞുകിട്ടിയ 5 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി തിരുവല്ല ടൗണിലെ ചുമട്ടുതൊഴിലാളികൾ മാതൃകയായി. തിരുവല്ല കെഎസ്ആർടിസിക്ക് സമീപത്തുവച്ചാണ് 5 പവൻ വരുന്ന രണ്ട് വളകൾ തൊഴിലാളികൾക്ക് ലഭിച്ചത്. തിരുവല്ല കുരിശു കവലയിലെ
സിഐടിയു യൂണിയൻ അംഗങ്ങളായ കൊച്ചുമോൻ, ലിനു, വിനോദ് ഐഎൻടിയുസി അംഗം സന്തോഷ് എന്നിവർക്ക് ആണ് സ്വർണം കിട്ടിയത്. കളഞ്ഞു കിട്ടിയ സ്വർണ്ണം ഇവർ തിരുവല്ല ഡിവൈഎസ്പി ആഫീസിൽ ഏൽപ്പിച്ചു. ഉച്ചയോടെ സ്വർണ്ണം നഷ്ടമായ വിവരം തിരുവല്ല പോലീസിൽ അറിയിക്കാൻ എത്തിയപ്പോൾ ആണ് ചുമട്ടുതൊഴിലാളികൾ ആഭരണങ്ങൾ ഡിവൈഎസ്പി ആഫീസിൽ എത്തിച്ച കാര്യം അനിൽ അറിയുന്നത്.
തുടർന്ന്
ഡിവൈഎസ്പി റ്റി. രാജപ്പൻ റാവുത്തറുടെ സാന്നിധ്യത്തിൽ തൊഴിലാളികൾ വളകൾ ഉടമയ്ക്കു കൈമാറി.
വഴിയിൽ കിടന്ന് കിട്ടിയ അഞ്ച് പവൻ കണ്ടിട്ടും ചുമട്ട് തൊഴിലാളികളുടെ കണ്ണ് മഞ്ഞളിച്ചില്ല : ഉടമയ്ക്ക് സ്വർണം തിരികെ നൽകി തിരുവല്ലയിലെ ചുമട്ട് തൊഴിലാളികൾ
Advertisements