തിരുവല്ല നഗരസഭയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരുവല്ല : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ തിരുവല്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി. ചിലങ്ക ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എൻഹാൻസ്, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി കാന്റീൻ, ബൈപാസിലെ ഷാജി പാപ്പാൻ, മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപത്തെ ഓയിസ്റ്റർ, പുഷ്പഗിരി മെഡിക്കൽ കോളേജ് വളപ്പിലെ ജോസിൻ ഫുഡ് കോർട്ട് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടിയത്. ഹെൽത്ത് സൂപ്പർവൈസർ കെ ശ്രീകുമാർ , ഹെൽത്ത് ഇൻസ്പെക്ടറന്മാരായ എ ബി ഷാജഹാൻ, ജെഎച്ച്ഐ മാരായ പി മോഹനൻ , ഇ കെ മനോജ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisements

Hot Topics

Related Articles