തിരുവല്ല: നെടുമ്പ്രം ഡിജിറ്റിൽ മെമ്പർഷിപ്പ് പരമാവധി ആളുകളിലേക്ക് എത്തിച്ച് അംഗത്വ വിതരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീ കരിക്കുവാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടറങ്ങുമെന്ന് ഡിസിസി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ. നെടുമ്പ്രം മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി ബിനു കുര്യൻ ചുമതലേയറ്റു. എ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ ജയകുമാർ, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, ഐ എൻ ടി യു സി റീജണൽ പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കേരി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ശ്രീകുമാർ പിള്ള , പി എസ് മുരളീധരൻ നായർ , പി ജി നന്ദകുമാർ, ഗ്രേസി അലക്സാണ്ടർ ബ്ലസൻപത്തിൽ, എ വി കുര്യൻ എന്നിവർ പ്രസംഗിച്ചു.