തിരുവല്ല : നെടുമ്പ്രം പഞ്ചായത്തിലെ എ എൻ സി ജംഗ്ഷനിൽ നിന്നും അമിച്ചകരി – ബസാർ കടവ് – കോൺ കോഡ് – ചാത്തങ്കേരി വഴി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അംഗം ഗ്രേസി അലക്സാണ്ടറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. നൂറ് കണക്കിന് ആളുകൾ തിരുവല്ല, ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങൾക്കും , സർക്കാർ ഓഫീസുകൾ ഉൾപ്പെടെ പോകുന്നതിന് ജനങ്ങൾ ആശ്രയിക്കുന്ന ബസ് റൂട്ടാണ് ഇത്. ഗ്രാമപഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ബ്ലസൻ പത്തിൽ, ടോണി ഇട്ടി എന്നിവർ പങ്കെടുത്തു.
Advertisements