തിരുവല്ല – പൊടിയാടി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി

തിരുവല്ല : തിരുവല്ല – പൊടിയാടി റോഡിലെ ഉണ്ടപ്ലാവിൽ നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സ്വകാര്യ പുരയിടത്തിന്റെ മതിലും തകർന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടപ്ലാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. തിരുവല്ല ഭാഗത്തു നിന്നും മെറ്റിൽ കയറ്റി മാവേലിക്കരയിലേക്ക് പോയ ടോറസാണ് അപകടത്തിൽപ്പെട്ടത്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരിക്കില്ല.

Advertisements

Hot Topics

Related Articles