പൊടിയാടിയിൽ കൂറ്റൻ പാലമരം മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കടപുഴകി റോഡിൽ വീണു

തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന കൂറ്റൻ പാലമരം മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ പൊടിയാടിയിൽ കടപുഴകി 11 കെവി ലൈനിനു മുകളിലൂടെ റോഡിലേക്ക് വീണു. തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിശമന സേനയെത്തി മരം മുറിച്ചു നീക്കി. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടി വെട്ടത്തിൽ പടിയിൽ സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന പാലമരമാണ് ഇന്ന് വൈകിട്ട് ആറു മണിയോടെ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നിലം പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു. വൈദ്യുത കമ്പികൾ പൊട്ടി വീണു. സംഭവത്തെ തുടർന്ന് മണിപ്പുഴ സെക്ഷൻ പരിധിയിലെ പൊടിയാടി, മണിപ്പുഴ, പെരിങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു കിടക്കുകയാണ്. വൈദ്യുതി ബോർഡ് ജീവനക്കാർ വൈദ്യുതി പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ചെയ്തു വരുന്നു.

Advertisements

Hot Topics

Related Articles