പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു; യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പ്രണയം നടിച്ച് വശീകരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല കൊഴുവേലിൽ സിജി കെ സാബു ( 25 ) നെയാണ് ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. കവിയൂർ സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടി പോലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെയോടെ പിടികൂടുകയായിരുന്നു. പ്രതിയെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ പി എസ് വിനോദ് പറഞ്ഞു.

Advertisements

Hot Topics

Related Articles