ജോലി ഭാരവും അമിത സമ്മർദവും : തിരുവല്ലയിൽ പൊലീസ് ഓഫിസർ ജീവനൊടുക്കി ; മരിച്ചത് പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍

തിരുവല്ല : അമിതമായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. അനീഷിനെ (36) ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

Advertisements

കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷ്. ശനിയാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന് ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയില്‍ അനീഷിനെ കണ്ടത്. ഉടന്‍ തന്നെ അഴിച്ചിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Hot Topics

Related Articles