തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും ഒക്ടോബര്‍ 1 രാവിലെ 10 മണിക്ക് പെരിങ്ങര ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്തംഗം സി കെ ലതാകുമാരി ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പുളിക്കീഴ് ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫിസര്‍ ഡോ. ആര് പ്രീതാകുമാരി വിഷയാവതരണം നടത്തും. ആയുഷ് പെരിങ്ങര മെഡി. ഓഫീസര്‍ ഡോ. ബിജി വര്‍ഗീസ്, ആയുര്‍വേദം റിട്ട. ഡിഎംഒ ഡോ. കെ എം മത്തായി, യോഗാ ട്രെയിനര്‍ ജെറി ജോഷി ആരോഗ്യ ക്ലാസ്സുകള്‍ നയിക്കും.