പുല്ലാട് നാട്ടുകൂട്ടം സ്നേഹവീട് കട്ടള വെയ്പ്പ് നടത്തി

തിരുവല്ല : വെണ്ണികുളം പുല്ലാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ വെണ്ണികുളത്ത് ബധിരരും മൂകരും ആയ നാലംഗ കുടുംബത്തിന് വെച്ച് നൽകുന്ന വീടിന്റെ കട്ടിള വെയ്പ്പ് പുല്ലാട് നാട്ടുക്കൂട്ടം വർക്കിംഗ്‌ പ്രസിഡന്റ് അമ്പോറ്റി കിഴക്കേടത്തിന്റെ അധ്യക്ഷതയിൽ പാസ്റ്റർ ജോ കൈതവന നിർവഹിച്ചു. പുറമറ്റം ആറാം വാർഡ് മെമ്പർ റിൻസി തോമസ് , എസ്എച്ച്ആർ ജില്ലാ ജോയിന്റ് സെക്രട്ടറി രാജു പുല്ലുകാല, നാട്ടുകൂട്ടം അഡ്മിൻ ശ്രീ അനിൽ കാലാ എന്നിവർ ആശംസകൾ അർപ്പിച്ചു. പുല്ലാട് നാട്ടുകൂട്ടം അഡ്മിൻ ഷൈനു കവലയിൽ സ്വാഗതവും, ജിജോ കെ ഐസക് നന്ദിയും രേഖപ്പെടുത്തി. പുല്ലാട് നാട്ടുകൂട്ടം ചീഫ് അഡ്മിൻ രഞ്ജിത്ത് പി ചാക്കോ നേതൃത്വം നൽകി

Advertisements

Hot Topics

Related Articles