തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു; തന്ത്രി തെക്കേ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് വൈകിട്ട് 5.35 നും 6.05നും മധ്യേ തന്ത്രി തെക്കേ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി. മാർച്ച് 14 ന് ആറാട്ടോടുകൂടി സമാപിക്കും. ഇന്ന് 6.45 ന് ഒന്നാം ചുറ്റുവിക്ക്, 7 മണിക്ക് കലാപരിപാടി കളുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവ്വഹിച്ചു. 8 മണിക്ക് ശ്രുതിലയസംഗമം, 10 മണിക്ക് മേജർസെറ്റ് കഥകളി . കോവിഡ് മൂലം രണ്ടു വർഷത്തിനു ശേഷമാണ് ഉത്സവ ആഘോഷങ്ങൾ നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത് .ഈ വർഷം കോവിഡ് നിയന്ത്രണ ഇളവുകളോടെയാണ് ഉത്സവ ആഘോഷങ്ങൾ നടത്തുന്നത്.

Advertisements

Hot Topics

Related Articles