തിരുവല്ല : തലവടി വെള്ളകിണർ ജംഗ്ഷന് സമീപം വാഹന അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. തലവടി പരുമൂട്ടിൽ വിൽസൺ (തോമസ് മത്തായി-57) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24 ന് ആണ് അപകടം നടന്നത്. ജോലി കഴിഞ്ഞു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിൽസ നെ വെള്ളകിണർ ജംഗ്ഷന് സമീപം എതിർ ദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വില്‍സനെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നീട് കൂടുതൽ വിദഗ്ദ്ധ ചികിത്സക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജെസ്സിയാണ് വില്‍സന്റെ ഭാര്യ. മക്കൾ: ബിൻസി, ബിജോ മരുമകൻ സന്തോഷ്. എടത്വാ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് നടക്കും.
തിരുവല്ല തലവടിയിൽ സൈക്കിളിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; മരിച്ചത് തലവടി സ്വദേശിയായ സൈക്കിൾ യാത്രക്കാരൻ
Advertisements