സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടി ; നടീൽ ഉത്സവവുമായി ഡി വൈ എഫ് ഐ ; ദയാഭായ് ഉദ്ഘാടനം ചെയ്തു

സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച ഞങ്ങളും കൃഷിയിലേക്ക് ; ഡി വൈ എഫ് ഐ വള്ളംകുളം മേഖലകമ്മറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച നടീൽ ഉത്സവം പ്രശസ്ത പരിസ്ഥിതി – മനുഷ്യാവകാശ പ്രവർത്തകയായ ദയഭായി ഉദ്ഘാടനം ചെയ്തു. നെല്ല്, പച്ചക്കറി, ഏത്തവാഴ എന്നിവയായി ആകെ 5 ഏക്കറിലാണ് കൃഷി.
പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും ലളിത ജീവിതവും ഒക്കെ വിശദീകരിച്ച ദയഭായി കൃഷിക്ക് തയ്യാറായി ചെറുപ്പക്കാരെ അഭിനന്ദിച്ചു.
നിലത്തു വട്ടമിട്ടിരുന്നു ലളിതമായി നടന്ന ചടങ്ങിൽ പങ്കെടുത്ത യുവകർഷകർ, പാലാക്കാരി മേഴ്‌സി ദായഭായി ആയതും വസ്ത്രം ആഭരണങ്ങൾ എന്നിവയിലെ ലാളിത്യം രാജ്യത്താകെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഇടപെടലുകളുടെ അനുഭവം ഒരിക്കൽ കേരളത്തിൽ ബസ്സിൽ യാത്ര ചെയ്തപ്പോൾ വസ്ത്രധാരണം കണ്ട് ഇടക്ക് ഇറക്കിവിട്ട അനുഭവം എല്ലാം മറുപടിയിൽ വിശദീകരിച്ചു.
പുതുതലമുറയ്ക്ക് നൽകാനുള്ള ഉപദേശം എന്തെന്ന ചോദ്യത്തിന് ലളിതമായി ജീവിക്കാനും വിഭവങ്ങൾ നിയന്ത്രിച്ച് ഉപയോഗിക്കാനും ശീലിക്കണമെന്നും, കോവിഡ് കാലം ഇതിന് പറ്റിയ സമയമാണെന്നും നിർദേശിച്ചു. മുതിർന്ന കർഷക തൊഴിലാളികളെ ആദരിച്ച ദയഭായ്ക്ക് യുവ കർഷകരുടെ ഉപഹാരം നൽകി.
മേഴ്‌സി എന്ന ഔദ്യോഗിക പേര് തന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ബംഗാളിൽ ചെന്നപ്പോൾ മോഷി ആയെന്നും ഹരിയാനയിൽ കരുണ ദീദി ആയെന്നും, എന്നാൽ പ്രവർത്തനം കൂടുതലും കേന്ദ്രീകരിച്ച വടക്കേ ഇന്ത്യയിൽ എല്ലാവർക്കും അഭിസംബോധന ചെയ്യാൻ കഴിയുന്ന ഭായി എന്ന് ചേർത്ത് മേഴ്‌സി യുടെ ഹിന്ദി നാം സ്വീകരിച്ചു അങ്ങനെ ദയഭായി ആയി എന്നും വിശദീകരിച്ചു. പുറം മോടി കണ്ട് ആളെ വിലയിരുത്തുന്ന മലയാളിയുടെ രീതി മാറണമെന്നും ഏതു മോടിയിലും മറ്റുള്ളവരെ മനുഷ്യനായി കാണാൻ കഴിയണമെന്നും ദയഭായി അഭ്യർത്ഥിച്ചു.
മേഖലാ പ്രസിഡന്റ്‌ അനൂപ് രഘു അധ്യക്ഷനായ ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ എൻ രാജപ്പൻ, ഏരിയ കമ്മറ്റി അംഗങ്ങളായ രാജീവ്‌ എൻ, അഭിലാഷ് ഗോപൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ രാജീവ്‌ എൻ എസ്സ്, ഡി വൈ എഫ് ഐ നേതാക്കളായ സുനിൽ കുമാർ, അഭിനേഷ്, രമ്യ പി ആർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles