വഴിയാത്രക്കാരായ സ്ത്രീകളെ അടക്കം കടന്നു പിടിച്ചു; ഒടുവിൽ തിരുവല്ല വള്ളംകുളം സ്വദേശിയായ യുവാവ് പിടിയിലായത് മാല മോഷ്ടിച്ച കേസിൽ

തിരുവല്ല : വഴിയാത്രക്കാരായ സ്ത്രീകളെ കയറിപ്പിടിച്ചതടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതി 19 കാരിയുടെ സ്വർണ മാല പൊട്ടിച്ച് കടന്ന സംഭവത്തിൽ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല വളളംകുളം സ്വദേശി സുജിത്ത് ചന്ദ്രൻ (39) ആണ് പിടിയിലായത്. റാന്നി സ്വദേശിനിയായ
തിരുവല്ലയിൽ പഠിക്കുന്ന കോളേജ് വിദ്യാർത്ഥിനിയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചു സ്‌കൂട്ടറിൽ കടന്ന കേസിലാണ് അറസ്റ്റ് . സിസി ടി വി യും മൊബൈൽ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Advertisements

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷന് മുമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റെയിൽവേ സ്റ്റേഷന് മുമ്പിലെ എടിഎം കൗണ്ടറിൽ നിന്നും പണമെടുക്കാനായി ഓട്ടോ റിക്ഷയിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്ത ശേഷം സുജിത്ത് സ്‌കൂട്ടറിൽ രക്ഷപെടുകയായിരുന്നു. മോഷ്ടിച്ച മാല ചെങ്ങന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇയാൾ പണയം വെച്ചിരുന്നു. ഇവിടെ നിന്നും മാല പോലീസ് കണ്ടെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷണവും വഴിയാത്രക്കാരായ സ്ത്രീകളെ കടന്നു പിടിച്ചതുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുജിത്തെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി ടി രാജപ്പന്റെ നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽ എസ്‌ഐ അനീഷ് ഏബ്രഹാം, എസ്‌ഐ സന്തോഷ്, സിനിയർ സി പി ഒ മാരായ കെ ആർ ജയകുമാർ, പ്രബോധ് ചന്ദ്രൻ , സജീവ്, മാത്യു പി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.