തിരുവല്ല: സുഹൃത്തുക്കളും ഒരേ ഇടവകാംഗങ്ങളുമായ ഫോട്ടോഗ്രാഫർമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഇരവിപേരൂർ കുറപ്പൻപറമ്പിൽ പരേതനായ കെ എ പുന്നൂസിന്റെ യും ചിന്നമ്മയുടെയും മകൻ റോ ജീസ് സ്റ്റുഡിയോ ഉടമ റോജി കെ പുന്നൂസ് (47), കരോട്ട് മഞ്ഞാടിത്തറയിൽ ചാക്കോ ഉണ്ണിട്ടന്റെയും അമ്മിണിയുടെയും മകൻ സാബൂസ് സ്റ്റുഡിയോ ഉടമ സാബു ചാക്കോ (44) എന്നിവരാണ് മരിച്ചത്.
സാബു ഹൃദയാഘാതത്തെ തുടർന്നും റോജി കരൾ സംബന്ധമായ അസുഖത്തെ തുടർന്നുമാണ് മരിച്ചത്.
ഇരുവരും മേഖലയിൽ രണ്ടു പതിറ്റാണ്ടായി ഫൊട്ടോഗ്രഫി രംഗത്ത് സജീവമായി പ്രവർത്തിച്ചു വന്നിരുന്നവരാ ണ്. റോജി മുൻ ജില്ലാ ഫുഡ്‌ബോൾ താരമായിരുന്നു.
ഇരവിപേരൂർ സെന്റ് മേരീസ്
ക്‌നാനായ പള്ളി ഇടവകാംഗങ്ങളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാബുവിന്റെ സംസ്‌കാരം ഇന്ന് മന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷവും റോജിയുടെ സംസ്‌കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷവും ഇരവിപേരൂർ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ നടക്കും. തൊടുപുഴ കുറുത്തേടത്ത് ജയ്‌നി യാണ് റോജിയുടെ ഭാര്യ. മക്കൾ: ഡാനി റോജി, ദയ റോജി.