തിരുവല്ല : സ്വർണ്ണ കള്ളക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് തിരുവല്ല വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ജെറി കുളക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി രാജേഷ് മലയിൽ, ജിബിൻ കാലായിൽ, അമീർ ഷാ, ജോമി മുണ്ടകത്തിൽ, അലീം ഷാ, ഹരി, പ്രദീപ്, ജീവൻ ജിജോ എന്നിവർ പ്രസംഗിച്ചു.
Advertisements