ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ് പോസ്റ്റർ പ്രചരണം

തിരുവല്ല : വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരി മാഫിയകൾ നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ ക്രമസമാധാനനില തകർക്കുകയും ചെറുപ്പക്കാരെ വഴിതെറ്റിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രേക്ക് ദി ചെയിൻ ലഹരിമാഫിയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വൈകുന്നേരം 4.30 ന് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടക്കുന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ ഉദ്ഘാടനം നിർവഹിക്കുന്നു. നിയോജകമണ്ഡലത്തിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പോസ്റ്ററുകൾ പതിപ്പിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ ബോധവൽക്കരണം നടത്തുന്നതാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.