ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ ചിത്രത്തിൽ കരി ഓയിൽ പൂശി യൂത്ത് കോൺഗ്രസ്‌

തിരുവല്ല : ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് കരി ഓയിൽ പൂശൽ പ്രതിഷേധം നടത്തി. ഭരണാഘടനയെ അപമാനിച്ചു മല്ലപ്പള്ളിയിൽ നടത്തിയ വിവാദപ്രസംഗം വേദി പങ്കിട്ട തിരുവല്ല എംഎൽഎ അഡ്വ. മാത്യു ടി തോമസ് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ ജയകുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ഐ എൻ ടി യു സി നിയോജകമണ്ഡലം ചെയർമാൻ അഡ്വ. രാജേഷ് ചാത്തങ്കരി, നിയോജ കമണ്ഡലം വൈസ് പ്രസിഡന്റ്‌ അരുൺ പി അച്ചൻകുഞ്ഞ്
കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി രാജേഷ് മലയിൽ, ശ്രീനാഥ്‌ പി പി, അജ്മൽ തിരുവല്ല, അമീർ ഷാ , ബ്ലസൻ പാലത്തിങ്കൽ, ബെന്റി ബാബു,
ബ്ലസൻ പത്തിൽ, റിജോ വള്ളംകുളം, ജോൺസൺ വെൺപാല, രതീഷ്, പ്രവീൺ ബ്രഹ്മദാസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.