കേന്ദ്രസർക്കാർ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സമര ജ്വാല

തിരുവല്ല: കേന്ദ്ര അന്വേഷണ ഏജൻസികളുടെ
ദുരുപയോഗങ്ങൾ, വിലക്കയറ്റത്തിനും, ഇന്ധന വില വർദ്ധനവിനും, രൂപയുടെ മൂല്യ തകർച്ചയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമര ജ്വാല യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിൽ പ്രതീകാത്മകമായി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, നിയോജകമണ്ഡലം ഭാരവാഹികളായ അരുൺ പി അച്ചൻ കുഞ്ഞ്, ബ്ലെസ്സൻ പാലത്തിങ്കൽ, ബിപിൻ പി തോമസ്, ശ്രീനാഥ്‌ പി. പി,ബെന്റി ബാബു, ശിൽപ സൂസൻ തോമസ്, ജേക്കബ് വർഗീസ്, കൊച്ചുമോൾ പ്രദീപ്‌, എ ജി ജയദേവൻ, സാന്റോ തട്ടാറായിൽ, മനോജ്‌ കവിയൂർ, ജെറി കുളക്കാടൻ, റിജോ വള്ളംകുളം, ബ്ലെസ്സൻ പത്തിൽ, റിന്റു നിരണം, മനു സാമുവൽ, എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.