ഗതാഗത വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി, ഡീസൽ ക്ഷാമം; നോക്കുകുത്തി സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്‌

തിരുവല്ല : ഗതാഗത വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം സാമ്പത്തിക പ്രതിസന്ധിയും ഡീസൽ ക്ഷാമവും മൂലം സർവ്വീസുകൾ വെട്ടികുറച്ചു സാധാരണക്കാരന്റെ ഗതാഗത സംവിധാനമായ കെ എസ് ആർ ടി സി യെ നശിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു, യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഗതാഗത വകുപ്പിന്റെ നോക്കുകുത്തി സ്ഥാപിച്ച്‌ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറി രാജേഷ് മലയിൽ, ബെന്നി സ്കറിയ, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ അരുൺ പി അച്ചൻകുഞ്ഞ്, ജിബിൻ കലായിൽ, ജനറൽ സെക്രട്ടറിമാരായ രഞ്ജിത് പൊന്നപ്പൻ, അമീർ ഷാ, ബ്ലെസൻ പാലത്തിങ്കൽ, അജ്മൽ തിരുവല്ല , ലിജോ പുളിമ്പള്ളി, അശോക് കുമാർ, ബെന്റി ബാബു, ജോമി മുണ്ടകത്തിൽ, പി പി ശ്രീനാഥ്, എ ജി ജയദേവൻ, കൊച്ചുമോൾ പ്രദീപ്, റിജോ വള്ളംകുളം, മണ്ഡലം പ്രസിഡന്റ്‌മാരായ ജിനു ബ്രില്ല്യന്റ്, ജേക്കബ് വർഗീസ്, ജെറി കുളക്കാടൻ, ബ്ലെസ്സൻ പത്തിൽ, റിജോ ആനിക്കാട് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles