തിരുവല്ല : ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് 62 മത് സ്ഥാപകദിന പതാക ഉയർത്തലും യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉത്ഘാടനം ചെയ്തു. ബ്ലെസ്സൻ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ശ്രീനാഥ് വെൺപാല, രഞ്ജിത് പൊന്നപ്പൻ, പ്രവീൺ ബ്രഹ്മദാസ്, മോൻസി വെൺപാല, ശ്രീകാന്ത്, എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് വെൺപാല
രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പതാക ഉയർത്തൽ നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ഓതറ അമ്പലത്തിങ്കൽ യൂണിറ്റ് കമ്മിറ്റി പരിപാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു തോമ്പുകുഴി, തെങ്ങേലി വെൺപാല യൂണിറ്റ് പരിപാടി വിശാഖ് വെൺപാല എന്നിവർ ഉദ്ഘാടനം ചെയ്തു.
ക്വിറ്റ് ഇന്ത്യ ദിനാചരണവും: യൂത്ത് കോൺഗ്രസ് ദിനാചരണ പതാക ഉയർത്തലും; തിരുവല്ലയിലെ വിവിധ യൂണിറ്റുകളിൽ നടത്തി
Advertisements