സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തു : യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവല്ലയിൽ ട്രെയിൻ തടഞ്ഞു

തിരുവല്ല : സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അകാരണമായി ചോദ്യം ചെയ്യുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവല്ലയിൽ ട്രെയിൻ തടഞ്ഞു. ട്രെയിൻ തടഞ്ഞ നേതാക്കൾ ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി എക്സ്പ്രസാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തടഞ്ഞത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പ്രതിഷേധ ധർണ്ണയിൽ ഷിനു തങ്കപ്പൻ , വിശാഖ് വെൺപാല, ജിജോ ചെറിയാൻ, അനന്ദു ബാലൻ, അഭിലാഷ് വെട്ടിക്കാടൻ, ജോയൽ മുക്കരണത്ത്, പ്രവീൺ രാജ്, റിനോ പി രാജൻ, ബൈജു ഭാസ്കർ , ഷിബു തോണി കടവിൽ , ബ്ലസൻ പാലത്തിങ്കൽ, ബെന്റി ബാബു, അരവിന്ദ് വെട്ടിക്കൽ, ജിനു ബ്രില്യന്റ് , ബിന്ദു മൈലപ്ര, ഫെന്നി നെനാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles