തിരുവല്ല : വർദ്ധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങൾക്കെതിരെ യുവാക്കൾ ശക്തമായ പ്രതിരോധം തീർക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ പറഞ്ഞു.
പൊതു സമൂഹത്തിന്റെ സ്വൈര്യ ജീവിതം തകർക്കുന്നരീതിയിൽ ലഹരി മാഫിയകൾ അഴിഞ്ഞാടുകയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി കച്ചവടങ്ങൾക്കെതിരെയും, യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ബ്രേക്ക് ദി ചെയിൻ ലഹരി മാഫിയ എന്ന പേരിൽ നടത്തിയ പോസ്റ്റർ ക്യാമ്പയിൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് വിശാഖ് വെൺപാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ ജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ശോഭ വിനു, ബെന്നി സ്കറിയ, എ ജി ജയദേവൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജിബിൻ കാലായിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ശ്രീനാഥ് പി പി, ബ്ലസൻ പാലത്തിങ്കൽ , ശില്പ സൂസൻ തോമസ്, സന്ദീപ് കുമാർ എം എസ്, ബെന്റി ബാബു, ലിജോ പുളിമ്പള്ളിൽ, ജേക്കബ് വർഗീസ്, മുന്ന വസിഷ്ഠൻ, അശോക് കുമാർ, ജെയ്സൺ പടിയറ, മോൻസി വെൺപാല എന്നിവർ സംസാരിച്ചു.
ബ്രേക്ക് ദി ചെയിൻ ലഹരി മാഫിയ : ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ് ക്യാമ്പയിൻ
Advertisements