തിരുവല്ലയിൽ കണ്ടെയ്നർ ലോറി നടപ്പാതയിലേയ്ക്ക് ഇടിച്ച് കയറി ; ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്

തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ തിരുവല്ല താലൂക്ക് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെനർ ലോറി നടപ്പാതയിലേക്ക് ഇടിച്ചു കയറി. താലൂക്ക് ആശുപത്രിപ്പടിയിലെ കുത്തനെയുള്ള ഇറക്കത്തിൽ ഇന്ന് പുലർച്ചെ ആറു മണിയോടെ ആയിരുന്നു അപകടം. ആലപ്പുഴ മർവ ഫിഷേഴ്സിന്റെ ഉടമസ്ഥതയിലുള്ള ലോറി
തിരുവല്ല ഭാഗത്ത് നിന്നും മീൻ കയറ്റി വരുകയായിരുന്നു
നടപ്പാതയുടെ കൈവരി തകർത്ത ലോറി സ്വകാര്യ വ്യക്തിയുടെ മതിലും ഇടിച്ചു തകർത്തു. ലോറിയുടെ മുൻ വശം പൂർണമായും തകർന്നു.
ലോറിയുടെ മുൻ വശത്തെ ടയർ പഞ്ചറായതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ ആർക്കും പരിക്കില്ല.

Advertisements

Hot Topics

Related Articles