തിരുവല്ല കെ. പി .വി ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹസംഗമം ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ

തിരുവല്ല: മൂന്ന് പതിറ്റാണ്ടിലേറെയായി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.പി.വി.ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലോക വയോജനദിനത്തോടനുബന്ധിച്ചു ഒക്ടോബർ ഒന്നിന് കരുതൽ സ്നേഹസംഗമം നടത്തും. ഇടിഞ്ഞില്ലം വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10മുതൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ സാന്ത്വന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കെ.പി.വി.ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.പി. വിജയൻ അദ്ധ്യക്ഷത വഹിക്കും.

Advertisements

ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, കെ.പി.വി.ചാരിറ്റബിൾ ട്രസ്റ്റ് ആദ്യകാല അഡ്വൈസർ എം.പി.ഗോപാലകൃഷ്ണൻ എന്നിവരെ ആന്റോ ആന്റണി എം.പി, സബ് കളക്ടർ സഫ്ന നസറുദ്ദീൻ എന്നിവർ ആദരിക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ഡോ.തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം കെ.ജെ.സലിം സഖാഫി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.ഐ. ജില്ലാസെക്രട്ടറി എ.പി.ജയൻ, ബി.ജെ.പി. ജില്ലാപ്രസിഡന്റ് വി.എ.സൂരജ്, സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ.ആർ.സനൽകുമാർ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, പ്രോഗ്രാംകമ്മിറ്റി ചെയർമാൻ തമ്പാൻ തോമസ്, കെ.പി.വി.ചാരിറ്റബിൾ ട്രസ്റ്റ് അഡ്വൈസർമാരായ മധു പരുമല, ഈപ്പൻ കുര്യൻ, വിജയ കൺവെൻഷൻ സെന്റർ ജനറൽമാനേജർ അനീഷ് ജോസഫ് എന്നിവർ പ്രസംഗിക്കും.തുടർന്ന് കലാമണ്ഡലം മുൻവൈസ് ചാൻസിലർ ഡോ.പി.എൻ.സുരേഷ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ബ്രഹ്മകുമാരി സുജാ ബഹൻ എന്നിവർ ക്ലാസെടുക്കും. വൈകിട്ട് മൂന്നിന് ഡോ.വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം ഉണ്ടായിരിക്കും. വയോജനങ്ങൾ, കാൻസർ-വൃക്ക രോഗികൾ എന്നിവർക്ക് ആരോഗ്യപരമായ അറിവുകളും നിയമപരമായ അവബോധവും നൽകുന്നതോടൊപ്പം മാനസിക ഉല്ലാസ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് കെ.പി.വി.ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.പി.വിജയൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തമ്പാൻ തോമസ്, അഡ്വൈസർ മധു പരുമല എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.