തിരുവല്ല : കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടസമുച്ചയത്തിന്റെ താഴത്തെനിലയിലുള്ള ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിക്കുന്ന മുറിയില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു പറയപ്പെടുന്നു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
5000 രൂപയുടെ നഷ്ടമുള്ളതായി പറയുന്നു. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ വയറിംഗ് സംബന്ധമായ ജോലികളില്‍ ഉള്ള ജാഗ്രതക്കുറവാണ് തീപിടിത്തത്തിനു കാരണമെന്ന് കെട്ടിടത്തില്‍ വ്യാപാരം നടത്തുന്നവര്‍ പറഞ്ഞു. തീപിടിത്തം ഉണ്ടാകുമ്പോള്‍ കോയിപ്രം പഞ്ചായത്ത് ഓഫീസില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട യോഗവും മറ്റൊരിടത്ത് അങ്കണ്‍വാടിയുടെ യോഗവും നടക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് ജീവനക്കാരായ സി.പി. അനീഷ്, ജോഷി തൊട്ടടുത്ത ബില്‍ഡിംഗിലെ പൊതുജനസേവനകേന്ദ്രത്തിലെ ബിനീഷ് ഉള്‍പ്പെടെയുള്ള ആളുകളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ അഗ്നിബാധ ഒഴിവായത്. വെള്ളം ഒഴിക്കുകയും തുടര്‍ന്നു തിരുവല്ല അഗ്നിശമനസേനയെ അറിയിക്കുകയും ചെയ്തു. അഗ്നിശമനസേനകൂടി എത്തിയാണ് പൂര്‍ണമായും തീ കെടുത്തിയത്.
പഞ്ചായത്ത് ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികളോ വൈദ്യുതിയുമായി ബന്ധപ്പെട്ട മെയിന്റനന്‍സ് ജോലികളോ ചെയ്യുന്നില്ലെന്ന് കെട്ടിട സമുച്ചയത്തിലെ മുറികള്‍ വാടകക്കാര്‍ പറഞ്ഞു.