തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ കോട്ടയം മേലുകാവ്് സ്വദേശിനിയായ അധ്യാപിക വീണു മരിച്ച സംഭവത്തിൽ നിർണ്ണായക മൊഴി നൽകിയത് കരുനാഗപ്പള്ളി സ്വദേശിനിയായ യാത്രക്കാരി. അപകടത്തിനു തൊട്ടുമുൻപ് ട്രെയിൻ നിർത്തിയ ഭാഗത്ത് പ്ലാറ്റ്‌ഫോമിൽ ഇരുന്ന യാത്രക്കാരിയാണ് സഹ യാത്രക്കാരോട് കേസിൽ ഏറെ നിർണ്ണായകമായേക്കാവുന്ന മൊഴി നൽകിയത്. സംഭവം നടക്കുന്നതിനു മിനിറ്റുകൾക്കു മുൻപ് പ്‌ളാറ്റ്‌ഫോമിലൂടെ നടന്നു പോയ മുഷിഞ്ഞ വേഷധാരിയെ കണ്ടതായി കരുനാഗപ്പള്ളി സ്വദേശിയായ യാത്രക്കാരി കണ്ടതായി സഹയാത്രക്കാരോട് മൊഴി നൽകിയതാണ് ഇപ്പോൾ ഏറെ നിർണ്ണായകമായിരിക്കുന്നത്.
വർക്കലയിലെ സ്‌കൂളിൽ അധ്യാപികയായിരുന്ന കോട്ടയം മേലുകാവ് കട്ടിപ്പുരയ്ക്കൽ ജിൻസി ജോണാണ് കഴിഞ്ഞ ദിവസം തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ വീണ് മരിച്ചത്. ജിൻസിയെ ട്രെയിനിൽ നിന്നും തള്ളിയിട്ടതാണെന്ന നിലയിലുള്ള ആരോപണം ഉയർന്നതോടെയാണ് സംഭവത്തിനു പിന്നിൽ അന്വേഷണം നടത്തണമെന്ന നിലപാടുമായി ബന്ധുക്കൾ രംഗത്ത് എത്തിയത്. ഇതേ തുടർന്നാണ് പൊലീസ് സംഘം അന്വേഷണവുമായി രംഗത്ത് എത്തി. ജിൻസിയെ ട്രെയിനിൽ നിന്നും ആരോ തള്ളിയിട്ടു എന്ന രീതിയിൽ തന്നെയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെല്ലുവിളിയായി സിസിടിവി
തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ രണ്ടു സ്ഥലത്താണ് സംഭവ ദിവസം പാസഞ്ചർ ട്രെയിൻ നിർത്തിയത്. ഈ രണ്ടു സ്ഥലത്തും സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ട്രെയിൻ യാത്രക്കാർ ആരോപിക്കുന്ന മുഷിഞ്ഞ വസ്ത്രധാരി ട്രെയിനിൽ കയറുന്നതോ, ട്രെയിനിൽ നിന്നും ഇറങ്ങുന്നതോ കണ്ടതായി ആരും പൊലീസിനു മൊഴി നൽകിയിട്ടില്ല. ഇത് പൊലീസിന്റെ അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇത് കൂടാതെയാണ് ട്രെയിലുണ്ടായിരുന്ന ഗാർഡ് സംശയാസ്പദമായ സാഹചര്യത്തിൽ ആരെയും കണ്ടിട്ടില്ലെന്നും പൊലീസ് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ കായംകുളത്തിനു ശേഷം തിരുവല്ലവരെ മൂന്നു യാത്രക്കാരാണ് വനിതാ കമ്പാർട്ടമെന്റിലുണ്ടായിരുന്നത്. ഇതിൽ ജിൻസി മാത്രമാണ് തിരുവല്ലയ്ക്ക് ശേഷം കമ്പാർട്ടമെന്റിലുണ്ടായിരുന്നത്.
ജിൻസിയ്‌ക്കൊപ്പം കമ്പാർട്ട്‌മെന്റിലുണ്ടായിരുന്ന വനിതാ യാത്രക്കാർ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ മുഷിഞ്ഞ വേഷധാരി തങ്ങൾക്കു നേരെ കൈവീശിയതായി ഇവർ പറയുന്നു. എന്നാൽ, ഇയാളെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. റെയിൽവേ പ്ലാറ്റ്്‌ഫോമിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഇത്തരത്തിൽ സാമ്യം തോന്നുന്നയാളെ പൊലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല.
അന്വേഷണം തള്ളിയിട്ടതെന്ന രീതിയിൽ
ട്രെയിനിനുള്ളിലുണ്ടായിരുന്ന രണ്ടു വനിതാ യാത്രക്കാർ പുറത്തിറങ്ങുമ്പോഴും ഫോണിൽ ആരെയോ വിളിക്കുകയായിരുന്നു ജിൻസി. ഇതിനു ശേഷം ജിൻസി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കാനോ, അബദ്ധത്തിൽ പുറത്തേയ്ക്കിറങ്ങി അപകടത്തിൽപ്പെടാനോ സാധ്യതയില്ലെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ, പൊലീസ് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒരിടത്തും മുഷിഞ്ഞ വേഷധാരിയായ ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ മൊഴിയെടുത്ത് അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.