തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
തിരുവല്ല: നഗരമധ്യത്തിൽ വൻ തീ പിടുത്തം. കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ കെട്ടിടത്തിലാണ് തീ പടർന്നു പിടിച്ചത്. ശനിയാഴ്ച രാത്രി 10.15 ഓടെയാണ് തീ ആളിപ്പടർന്നത്. പ്രദേശത്ത് ആകെ തീയും പുകയും പടർന്നു പിടിച്ചിരിക്കുകയാണ്. തിരുവല്ല അഗ്നിരക്ഷാ യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘമാണ് സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുന്നത്.
തിരുവല്ല നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് പിസാ ഹട്ടും, രാഗം ടെക്്‌സ്റ്റെൽസും പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിന്നിലാണ് വൻ തീയും പുകയും കണ്ടത്. ഈ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഭാഗത്തു നിന്നും തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. തിരുവല്ല പൊലീസും നാട്ടുകാരും പ്രദേശത്ത് എത്തിച്ചേർന്നിട്ടുണ്ട്. വലിയ തീയും പുകയുമാണ് പ്രദേശമാകെ അനുഭവപ്പെടുന്നത്. തീ പിടുത്തം അതിരൂക്ഷമായ സാഹചര്യത്തിൽ ചെങ്ങന്നൂർ തിരുവല്ല അഗ്നിരക്ഷാ സേനാ യൂണിറ്റുകളിൽ നിന്നും ആറു യൂണിറ്റ് വാഹനങ്ങൾ സ്ഥലത്ത് എത്തി. തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ വീണ് തിരുവല്ല യൂണിറ്റിലെ ഫയർമാൻ അഭിലാഷിനാണ് പരിക്കേറ്റ്. തിരുവല്ല രാഗം ടെക്‌സ്റ്റൈൽസിലെ മുകൾ നിലയിൽ സ്റ്റോർ റൂം പ്രവർത്തിക്കുന്ന മുറിയ്ക്കാണ് തീ പിടിച്ചത്. സ്റ്റോർ മുറിയ്ക്കുള്ളിൽ പരിശോധന നടത്തുന്നതിനായി അഗ്നിരക്ഷാ സേനാ സംഘം മുറിയുടെ വാതിൽ പൊളിച്ച് ഉള്ളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്ന്, വൻ പുകയും അതിരൂക്ഷമായ ചൂടുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.