തിരുവല്ല : തിരുവല്ല കവിയൂരിൽ സ്റ്റേഷനറിക്കടയുടെ ഷെൽഫിന് അടിയിൽ കയറിയൊളിച്ച മൂർഖനെ ചാക്കിലാക്കി സ്നേക് റസ്ക്യൂവർ. മൂന്നു മണിക്കൂറോളം നാടിനെ മുൾ മുനയിൽ നിർത്തിയ മൂർഖനെയാണ് ചെങ്ങന്നൂർ സ്വദേശിയായ സാം ജോൺ പൂമല ചാക്കിലാക്കിയത്.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ കവിയൂർ പടിഞ്ഞാറ്റുംചേരി കാവുങ്കൽ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ആര്യാട്ട് വിജയൻ്റെ സ്റ്റേഷനറിക്കടയിലാണ് പാമ്പ് കയറിയത്. കടയ്ക്കുള്ളിലെ ഷെൽഫിന് അടിയിൽ അനക്കം കേട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഷെൽഫിന് അടിയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു പാമ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ നാട്ടുകാർ പാമ്പ് പിടുത്തത്തിൽ ശാസ്ത്രീയ പരിശീലനം ലഭിച്ച പ്രജീഷ് ചക്കുളത്തെ വിവരം അറിയിച്ചു. എന്നാൽ, പ്രജീഷ് സ്ഥലത്തില്ലാതിരുന്നതിനാൽ മറ്റൊരു സ്നേക് റെസ്ക്യുവറായ സാമിനെ പ്രജീഷ് തന്നെ വിവരം അറിയിച്ചു. ഇതോടെയാണ് സാം സ്ഥലത്ത് എത്തിയത്. തുടർന്നു മൂർഖനെ വനം വകുപ്പിൻ്റെ സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പിടികൂടി. പാമ്പിനെ പിന്നീട് വനം വകുപ്പിനു കൈമാറുമെന്നു സാം അറിയിച്ചു.