ലഹരി പദാർത്ഥങ്ങളുമായി ബൈക്കിൽ വിൽപ്പന; തിരുവനന്തപുരത്തും കണ്ണൂരും യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരില്‍ മെത്താംഫിറ്റമിൻ കൈവശം വച്ച യുവാവിനെതിരെ കേസെടുത്തു. എടക്കാട് സ്വദേശി അഭിനന്ദ് പി വികാസ് എന്നയാളെയാണ് 9.34 ഗ്രാം മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ച കുറ്റത്തിന് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥൻമാരായ ഷിബു കെസി, അബ്ദുള്‍ നാസർ ആർപി, പ്രിവെന്റിവ് ഓഫീസർ അനില്‍കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ കെ വി, വനിത സിഇഒ സീമ പി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സോള്‍ ദേവ് എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു.

തിരുവനന്തപുരത്തും ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിലായി. ലഹരി വസ്തുക്കളുമായി ബൈക്കില്‍ വില്പനയ്ക്ക് വന്ന കുലശേഖരം സ്വദേശി ഷിജുവിനെയാണ് അറസ്റ്റ് ചെയ്തത്. നർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇയാളില്‍ നിന്ന് 2.344 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (gr) രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാർ, അക്ഷയ് സുരേഷ് എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles