റോഡിലെ ഗട്ടറില്‍ ഇറങ്ങി കെഎസ്‌ആര്‍ടിസി ബസിൻെറ ഡോര്‍ തനിയെ തുറന്നു; റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസില്‍ നിന്ന് പ്ലസ് ടു വിദ്യാർത്ഥി തെറിച്ചുവീണു. തിരുമല എഎംഎച്ച്‌ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി സന്ദീപ് ആണ് തെറിച്ചുവീണത്. അപകടത്തില്‍ സന്ദീപിന് പരിക്കേറ്റു. കൈവിരലുകള്‍ക്കും ഇടുപ്പിനും ഇടതു കൈയ്ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.35ഓടെയാണ് സംഭവം.

Advertisements

അമിത വേഗതയില്‍ പോയ ബസ് പാലത്തിന് സമീപം എത്തിയപ്പോള്‍ റോഡിലെ ഗട്ടറില്‍ ഇറങ്ങി. ഗട്ടറില്‍ പതിച്ചതോടെ ബസിന്‍റെ ഡോര്‍ തന്നെ തുറന്നുപോവുകയായിരുന്നു. ഡോര്‍ തുറന്നതോടെ സന്ദീപ് പുറത്തേക്ക് തെറിച്ചുവീണു. എന്നിട്ടും വീണിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. 750 മീറ്റർ മുന്നോട്ട് പോയ ശേഷമാണ് യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തിയത്. തുടര്‍ന്ന് യാത്രക്കാരാണ് സന്ദീപിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കാട്ടാക്കട അന്തിയൂർക്കോണം പാലത്തിനും അന്തിയൂർക്കോണം ജംഗ്ഷനും ഇടയ്ക്കുള്ള ഗട്ടറില്‍ വെച്ചാണ് അപകടമുണ്ടായത്.

Hot Topics

Related Articles