തിരുവനന്തപുരം : കൺസഷൻ വാങ്ങാൻ തിരുവന്തപുരം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ ആണ് പോലീസ് നടപടി വൈകുന്നത്. ഇന്നലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. കെഎസ്ആർടിസി ജീവനക്കാരായ അഞ്ച് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.
സ്ത്രീത്വത്തെ അപമാനിചതിനാണ് കേസ്. എന്നാൽ ഇതുവരെയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രത്യേക സ്ക്വാട് രൂപീകരിച്ച് തിരച്ചിൽ നടത്തുകയാണ് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അറസ്റ്റ് വൈകുന്നതോടെ പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അച്ഛനെയും മകളെയും മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ഉൾപ്പെട്ട മെക്കാനിക്കൽ ജീവനക്കാരനെതിരെ ഇന്ന് കെഎസ്ആർടിസി യുടെയും നടപടിയുണ്ടായേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദൃശ്യങ്ങളിൽ വ്യക്തമായിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി കളിലേക്ക് നീങ്ങാനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെയും തീരുമാനം. അതിനിടെ സംഭവം ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്നു ഉള്ള കെഎസ്ആർടിസി സിഎംഡിയുടെ അന്വേഷണ റിപ്പോർട്ടും ഇന്ന് ഹൈക്കോടതിക്ക് കൈമാറും.